vettoor-gp

വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് നടന്ന ഓറിയന്റേഷൻ പ്രോഗ്രാം പ്രസിഡന്റ് ഷീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ദീപ്തി, പ്രോജക്ട് ഡിവിഷൻ തിരുവനന്തപുരം എ.ഇ അനൂപ്, ടീം ലീഡർ ആതിര, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു, മെമ്പർമാരായ സോമരാജൻ, താഹ, പഞ്ചായത്ത് സെക്രട്ടറി ഷാനികുമാർ എന്നിവർ സംസാരിച്ചു. പ്രൊജക്റ്റ്‌ കോർഡിനേറ്റർ അനിൽകുമാർ, ടീം ലീഡർ ഭാഗ്യലക്ഷ്മി, കമ്മ്യൂണിറ്റി ഓർഗനൈസർ മേഘമോഹൻ, മെമ്പർമാരായ വിജയകുമാർ, സുനിൽ, ബിന്ദു, രമ്യ കപൂർ, ആശവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന പ്രവർത്തകർ, അങ്കണവാടി ടീച്ചേർസ് തുടങ്ങിയവരും പങ്കെടുത്തു. ഇ.ഡി.എസ് ഡയറക്ടർ പെൻഗുരുദാസ് സ്വാഗതവും കമ്മ്യൂണിറ്റി ഓർഗനൈസർ ശുഭ നന്ദിയും പറഞ്ഞു