balachandrakumar

തിരുവനന്തപുരം: പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്ര് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പരാതിക്കാരിയായ കണ്ണൂർ സ്വദേശി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ബാലചന്ദ്രകുമാർ സ്വാധീനമുള്ളയാളാണെന്നും കേസ് പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തന്നെ അപായപ്പെടുത്താൻ ഇടയുണ്ടെന്നും പരാതിയിൽ പറയുന്നു.

ഹൈക്കോടതിയിലെ ജാമ്യഹർജി ബാലചന്ദ്രകുമാർ പിൻവലിച്ചു. മറ്റൊരു കോടതിയിൽ ജാമ്യഹർജി നൽകിയിട്ടുമില്ല. വാറണ്ടുണ്ടായിട്ടും പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണ്. പ്രതിയുടെ സുഹൃത്ത് ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ തന്നെ നിരന്തരം അപമാനിക്കുകയാണ്. പൊലീസിന്റെ അനാസ്ഥയും അനാവശ്യ ഇടപെടലുകളും ഒഴിവാക്കി അന്വേഷണം ശരിയായി നടത്തണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

ജോലി വാഗ്ദാനം നൽകി 2010ൽ എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടിൽ വച്ചു പീഡിപ്പിച്ചെന്നാണു പരാതി. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈടെക് ക്രൈം എൻക്വയറി സെല്ലാണ് അന്വേഷിക്കുന്നത്.