aituc

ആര്യനാട്: ഇന്ധന - ജീവൻരക്ഷാ മരുന്നുകളുടെ വില വർദ്ധനവിനെതിരെ എ.ഐ.ടി.യു.സി ആര്യനാട് മേഖല കമ്മിറ്റി ആര്യനാട് ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.ഈഞ്ചപ്പുരി സന്തു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആര്യനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഹരി സുധൻ,എ.ഐ.ടി.യു.സി മേഖല സെക്രട്ടറി കെ.മഹേശ്വരൻ,പ്രസിഡന്റ് ഈഞ്ചപ്പുരി അനി,കേരള മഹിളാസംഘം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷെർലി രാജ്,എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി രാഹുൽ,മുരളീധരൻപിള്ള,അബുസാലി,ചൂഴ ഗോപൻ,കെ.വി. പ്രമോദ്,ജിത്തു ജയൻ,സുജിമോൻ,മോഹനൻ പൊട്ടൻചിറ തുടങ്ങിയവർ സംസാരിച്ചു.