
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയനിൽ ഉൾപ്പെടുന്ന ആറയൂർ - കൊടിത്തറക്കുഴി ശാഖാ വാർഷിക സമ്മേളനം,പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ കൊറ്റാമം ഗോപൻ,നെടുവാൻവിള ശിവപ്രസാദ് എന്നിവർ സംസാരിച്ചു. അഡ്വ.കൊറ്റാമം ജയകുമാർ,മഞ്ചവിളാകം ബാബു, പാറശാല കുമാർ തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ പ്രതിനിധി അഭിഷേക് നന്ദി പറഞ്ഞു.