p-sasi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ഇന്നലെ രാവിലെ ഔദ്യോഗികമായി ചുമതലയേറ്റു.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ക്യാബിന്റെ നേരെ എതിർവശത്താണ് പി. ശശിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഓഫീസ് നാലാം നിലയിലായിരുന്നു. തലശ്ശേരി സ്വദേശിയായ പി. ശശി 1996-2001 കാലത്ത് ഇ.കെ. നായനാർ സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.

 ശ​ശി​യു​ടെ​ ​നി​യ​മ​നം ന്യാ​യീ​ക​രി​ച്ച് പി.​ജ​യ​രാ​ജൻ

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പി.​ശ​ശി​യെ​ ​നി​യ​മി​ക്കാ​ൻ​ ​സി.​പി.​എം.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഏ​ക​ക​ണ്ഠ​മാ​യാ​ണ് ​തീ​രു​മാ​നി​ച്ച​തെ​ന്നും​ ​വി​വാ​ദ​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ ​സൃ​ഷ്ടി​യാ​ണെ​ന്നും​ ​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​ക​മ്മി​റ്റി​യു​ടെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​താ​നും​ ​പ​ങ്കാ​ളി​യാ​ണ്.​ ​ഭ​ര​ണ​രം​ഗ​ത്ത് ​മി​ക​ച്ച​ ​അ​നു​ഭ​വ​മു​ള്ള​ ​ആ​ളാ​ണ് ​പി.​ശ​ശി.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​പ​ല​രും​ ​പ​ല​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​പ​റ​ഞ്ഞി​രി​ക്കും.​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലേ​ക്കു​ള്ള​ ​നി​യ​മ​നം​ ​പാ​ർ​ട്ടി​ ​സൂ​ക്ഷ്മ​മാ​യി​ ​പ​രി​ശോ​ധി​ച്ച് ​തീ​രു​മാ​നി​ക്കു​ന്ന​താ​ണെ​ന്നും​ ​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.