തിരുവനന്തപുരം: നൂറുൽ ഇസ്ലാം കോളേജ് ഒഫ് ഡെന്റൽ സയൻസസ് പതിനാറാമത് ബാച്ച് ബി.ഡി.എസ് പ്രവേശനോത്സവം മാർ ഇവാനിയോസ് സർവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ.ശാന്തൻ ചരുവിൽ ഉദ്‌ഘാടനം ചെയ്‌തു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടർ എം.എസ്.ഫൈസൽഖാൻ,ഐ.എം.എ കേരള ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഡോ.വി മോഹനൻ നായർ,നൂറുൽ ഇസ്ലാം കോളേജ് ഒഫ് ഡെന്റൽ സയൻസസ് പ്രിൻസിപ്പൽ ഡോ.സാദിക്ക് ഹുസൈൻ എന്നിവർ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരദാനവും നെയ്യാറ്റിൻകര പെൻഷൻ സ്‌കീമിന്റെ ഭാഗമായുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സൗജന്യ ടാബ് വിതരണവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചെയർമാൻ ജി.രാജ്മോഹൻ നിർവഹിച്ചു.കോളേജ് ഡയറി എം.എസ് ഫൈസൽഖാൻ ജി.രാജ്മോഹന് നൽകി പ്രകാശനം ചെയ്‌തു. മുൻ ആരോഗ്യ സർവകലാശാല വൈസ്ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫ.ഡോ.എം.കെ.സി നായർ,കേരളീയം സെക്രട്ടറി ജനറൽ എൻ.ബി ഹരികുമാർ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു,ഡോ.ബി.മഹേഷ്, ഡോ.എസ് അംബിക ഡോ.കെ.കെ മഞ്ജുഷ തുടങ്ങിയവർ പ്രസംഗിച്ചു.