vld-2

വെള്ളറട: കടകുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കിളിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചൂണ്ടിക്കൽ സ്വദേശി അനുവാണ് (31) പിടിയിലായത്. കിളിയൂർ ജംഗ്ഷനിലുള്ള കാർത്തിക സ്റ്റോഴ്സ് ഇക്കഴിഞ്ഞ 17ന് കുത്തിത്തുറന്ന് റബർ ഷീറ്റും സാധനങ്ങളും കവർന്നിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.