
കോവളം : മന്ത്രിയെന്ന നിലയിൽ അതിവേഗം കഴിവ് തെളിയിച്ച വ്യക്തിയാണ് വി.ശിവൻകുട്ടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മന്ത്രി വി ശിവൻകുട്ടിക്ക് തിരുവല്ലത്ത് നൽകിയ പൗരാവലിയുടെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തിരഞ്ഞെടുപ്പിൽ വ്യക്തിപരമായ ആക്രമണങ്ങളെ അതിജീവിച്ച് വിജയം കൈവരിച്ചയാളാണ് വി. ശിവൻകുട്ടിയെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തിരുവല്ലം ഗവ.എൽ.പി സ്ക്കൂളിലായിരുന്നു ചടങ്ങ്.വനിതകളുടെ ഇരുചക്ര വാഹന റാലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് തുറന്ന ജീപ്പിൽ മന്ത്രി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.കവി മുരുകൻ കാട്ടാക്കട,ചലച്ചിത്ര അക്കാഡമി വൗസ് ചെയർമാൻ പ്രേംകുമാർ,കേരള ഓട്ടോ മൊബൈൽസ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി,കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.രാജേന്ദ്രകുമാർ,പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി.ശിവൻകുട്ടി,പൂങ്കുളം വാർഡ് കൗൺസിലർ എ.പ്രമീള എന്നിവർ പങ്കെടുത്തു.സംഘാടക സമിതി ചെയർമാൻ പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കൺവീനർ കെ.എസ്.മധുസൂദനൻ നായർ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.സനൽകുമാർ നന്ദിയും പറഞ്ഞു.