തി​രു​വ​ന​ന്ത​പു​രം​:​ന​ഗ​ര​ത്തി​ൽ​ ​ഹോ​പ് ​ഓ​ൺ​ ​ഹോ​പ് ​ഓ​ഫ് ​മാ​തൃ​ക​യി​ൽ​ ​ആ​രം​ഭി​ച്ച​ ​സി​റ്റി​ ​സ​ർ​ക്കു​ല​ർ​ ​സ​ർ​വീ​സ് ​റൂ​ട്ടു​ക​ൾ​ ​പ​രി​ഷ്‌​ക​രി​ച്ചു.​ ​ബ്ലൂ,​ ​മ​ജ​ന്ത,​വ​യ​ല​റ്റ്,​ ​യെ​ല്ലോ,​റെ​ഡ് ​എ​ന്നീ​ ​റൂ​ട്ടു​ക​ളാ​ണ് ​പ​രി​ഷ്‌​ക​രി​ച്ച​ത്.​പേ​രൂ​ർ​ക്ക​ട​യി​ൽ​ ​നി​ന്നാ​രം​ഭി​ക്കു​ന്ന​ ​മ​ജ​ന്ത,​വ​യ​ല​റ്റ്,​യെ​ല്ലോ​ ​സ​ർ​വീ​സു​ക​ൾ​ ​ത​മ്പാ​നൂ​ർ​ ​വ​രെ​ ​നീ​ട്ടി​യി​ട്ടു​ണ്ട്.​തി​ര​ക്കു​ള്ള​ ​സ​മ​യ​ങ്ങ​ളി​ൽ​ ​(​രാ​വി​ലെ​ 7​ ​മു​ത​ൽ​ 11​ ​വ​രെ​യും​ ​വൈ​കി​ട്ട് 3​ ​മു​ത​ൽ​ 7​ ​വ​രെ​യും​)​ 10​ ​മി​നി​റ്റ് ​ഇ​ട​വേ​ള​ക​ളി​ലും​ ​തി​ര​ക്ക് ​കു​റ​ഞ്ഞ​ ​മ​റ്റു​ ​സ​മ​യ​ങ്ങ​ളി​ൽ​ 30​ ​മി​നിട്ട് ​ഇ​ട​വേ​ള​ക​ളി​ലു​മാ​ണ് ​സ​ർ​വീ​സ്.​ ​എ​വി​ടെ​ ​നി​ന്നും​ ​എ​ങ്ങോ​ട്ടു​ ​യാ​ത്ര​ചെ​യ്യാ​നും​ 10​ ​രൂ​പ​ ​മാ​ത്ര​മേ​ ​ജൂ​ൺ​ 30​ ​വ​രെ​ ​ടി​ക്ക​റ്റ് ​ചാ​ർ​ജാ​യി​ ​ഈ​ടാ​ക്കു​ക​യു​ള്ളൂ.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​യാ​ത്ര​ക്കാ​രു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​റി​യാ​നു​ള്ള​ ​സ​ർ​വേ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​അ​റി​യി​ച്ചു.

പ​രി​ഷ്‌​ക​രി​ച്ച​ ​റൂ​ട്ടു​കൾ


1​ സി​ ​റെ​ഡ് ​ ക്ലോ​ക്ക് ​വൈ​സ്
വി​കാ​സ് ​ഭ​വ​ൻ​ ​ഡി​പ്പോ​യി​ൽ​ ​ക​യ​റാ​തെ​ ​പി.​എം.​ജി​ ​യി​ൽ​ ​നി​ന്ന് ​നേ​രെ​ ​എ​ൽ.​എം.​എ​സി​ലേ​ക്ക് ​പോ​കും
1​ എ​ ​റെ​ഡ് ​ ആ​ന്റി​ ​ക്ലോ​ക്ക് ​വൈ​സ്
വി​കാ​സ് ​ഭ​വ​ൻ​ ​ഡി​പ്പോ​യി​ൽ​ ​ക​യ​റാ​തെ​ ​പി.​എം.​ജി​ ​യി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​ ​വ​ഴി​ ​പാ​ള​യ​ത്തേ​ക്ക് ​പോ​കും
2. ​സി​ ​ബ്ലൂ​ ക്ലോ​ക്ക് ​വൈ​സ്
കി​ഴ​ക്കേ​കോ​ട്ട​, ​ഓ​വ​ർ​ബ്രി​ഡ്ജ്, ​ത​മ്പാ​നൂ​ർ,​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​,ഉ​പ്പി​ടാം​മൂ​ട് ​പാ​ലം​, ​വ​ഞ്ചി​യൂ​ർ​ ​കോ​ട​തി,​ ​പാ​റ്റൂ​ർ,​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​, ​യൂ​ണി​വേ​ഴ്സി​റ്റി​ ,​പാ​ള​യം,​ ​നി​യ​മ​സ​ഭ,​ ​പി.​എം.​ജി,​ ​എ​ൽ.​എം.​ ​എ​സ,് ​മ്യൂ​സി​യം​, ​ക​ന​ക​ക്കു​ന്ന് ,​വെ​ള്ള​യ​മ്പ​ലം,​ ​ശാ​സ്ത​മം​ഗ​ലം​, ​ശ്രീ​ ​രാ​മ​കൃ​ഷ്ണ​ ​ആ​ശു​പ​ത്രി​, ​മ​രു​ത​ൻ​കു​ഴി,​ ​കൊ​ച്ചാ​ർ​ ​റോ​ഡ് ​,ഇ​ട​പ്പ​ഴി​ഞ്ഞി,​ ​ജ​ഗ​തി​, ​വ​ഴു​ത​ക്കാ​ട് ​,ബേ​ക്ക​റി,​ ​ജേ​ക്ക​ബ്സ് ​ജം​ഗ്ഷ​ൻ,​ ​ക​ന്റോ​ൺ​മെ​ന്റ് ​ഗേ​റ്റ് ​,സ്റ്റാ​ച്യു​ ,​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ,​ഓ​വ​ർ​ബ്രി​ഡ്ജ് ,​ത​മ്പാ​നൂ​ർ,​ ​കി​ഴക്കേകോ​ട്ട
2​ എ​ ​ബ്ലൂ​ ​ആ​ന്റി​ ​ക്ലോ​ക്ക് ​വൈ​സ്
കി​ഴ​ക്കേ​കോ​ട്ട​ ​-ഓ​വ​ർ​ബ്രി​ഡ്ജ് ​-ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​-സ്റ്റാ​ച്യു​ ​-ക​ന്റോ​ൺ​മെ​ന്റ് ​ഗേ​റ്റ് ​-ജേ​ക്ക​ബ്സ് ​ജം​ഗ്ഷ​ൻ​ ​-ബേ​ക്ക​റി​ ​ജം​ഗ്ഷ​ൻ​ ​-വ​ഴു​ത​ക്കാ​ട് ​-ജ​ഗ​തി​ ​- ഇ​ട​പ്പ​ഴി​ഞ്ഞി​ ​-കൊ​ച്ചാ​ർ​ ​റോ​ഡ് ​-മ​രു​ത​ൻ​കു​ഴി​-ശ്രീ​ ​രാ​മ​കൃ​ഷ്ണ​ ​ആ​ശു​പ​ത്രി​ ​-ശാ​സ്ത​മം​ഗ​ലം​- ​വെ​ള്ള​യ​മ്പ​ലം​- ​മ്യൂ​സി​യം​ ​-എ​ൽ​.എം.​എ​സ-് ​പാ​ള​യം -​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​-ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​-പാ​റ്റൂ​ർ​ ​-വ​ഞ്ചി​യൂ​ർ​ ​കോ​ട​തി​ ​-ഉ​പ്പി​ടാം​മൂ​ട് ​പാ​ലം​ -​ചെ​ട്ടി​കു​ള​ങ്ങ​ര​ -​ത​മ്പാ​നൂ​ർ​ ​-ഓ​വ​ർ​ബ്രി​ഡ്ജ് ​-കി​ഴ​ക്കേ​കോ​ട്ട
3​ സി​ ​മ​ജ​ന്ത​ ​ക്ലോ​ക്ക് ​വൈ​സ്
പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ​ ​-അ​മ്പ​ലം​മു​ക്ക് ​-ക​വ​ടി​യാ​ർ-​ ​ടി.​ടി.​സി​ -​വെ​ള്ള​യ​മ്പ​ലം​ ​-മ്യൂ​സി​യം​ ​-എ​ൽ.​എ.​എ​സ് ​-പാ​ള​യം​ -​സ്റ്റാ​ച്യു​ -​ത​മ്പാ​നൂ​ർ​ ​-അ​രി​സ്റ്റോ-​ ​മോ​ഡ​ൽ​ ​സ്‌​കൂ​ൾ​ -​ബേ​ക്ക​റി​-ആ​ർ.​ബി.​ഐ​ ​-പാ​ള​യം​(​സ്റ്റേ​ഡി​യം​)​ ​-നി​യ​മ​സ​ഭ​ ​-പി.​എം.​ജി​ ​-പ്ലാ​മൂ​ട് ​-പ​ട്ടം​ ​-കേ​ശ​വ​ദാ​സ​പു​രം​ ​-​ ​കു​റ​വ​ൻ​കോ​ണം​ ​-ക​വ​ടി​യാ​ർ​ -​അ​മ്പ​ലം​മു​ക്ക് ​-പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ

3​ എ ​മ​ജ​ന്ത​ ​ആ​ന്റി​ ​ ക്ലോ​ക്ക് ​വൈ​സ്
പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ​ ​-അ​മ്പ​ലം​മു​ക്ക് ​-ക​വ​ടി​യാ​ർ​ ​-കു​റ​വ​ൻ​കോ​ണം​ -​പ​ട്ടം​ ​-പ്ലാ​മൂ​ട് ​-പി.​എം.​ജി​ ​-എ​ൽ.​എം.​എ​സ് -​ബേ​ക്ക​റി​ ​-മോ​ഡ​ൽ​ ​സ്‌​കൂ​ൾ​ ​-അ​രി​സ്റ്റോ​ ​-ത​മ്പാ​നൂ​ർ​ ​-സ്റ്റാ​ച്യു​ ​-പാ​ള​യം​ ​-നി​യ​മ​സ​ഭ​ ​-എ​ൽ.​എം.​എ​സ് ​-മ്യൂ​സി​യം​ ​-വെ​ള്ള​യ​മ്പ​ലം​ -​ടി.​ടി.​സി​ ​-ക​വ​ടി​യാ​ർ​ ​-അ​മ്പ​ലം​മു​ക്ക്- ​പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ

4​ സി​ ​യെ​ല്ലോ​ ​ ക്ലോ​ക്ക് ​വൈ​സ്
പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ​ ​-അ​മ്പ​ലം​മു​ക്ക് ​-ക​വ​ടി​യാ​ർ-​ ​ടി.​ടി.​സി​ ​-ദേ​വ​സ്വം​ ​ബോ​ർ​ഡ് ​-ന​ന്ത​ൻ​കോ​ട് ​-മ്യൂ​സി​യം​ ​-എ​ൽ.​എം.​എ​സ് ​-പാ​ള​യം​ -​യൂ​ണി​വേ​ഴ്സി​റ്റി​ ​-ഫ്‌​ളൈ​ ​ഓ​വ​ർ​ ​-നി​യ​മ​സ​ഭ​ ​-പി.​എം.​ജി​ ​-പ്ലാ​മൂ​ട് ​-പ​ട്ടം​ ​-പൊ​ട്ട​ക്കു​ഴി​ -​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​-ഉ​ള്ളൂ​ർ​ ​-കേ​ശ​വ​ദാ​സ​പു​രം​ ​-പ​രു​ത്തി​പ്പാ​റ​ -​മു​ട്ട​ട​ ​-വ​യ​ലി​ക്ക​ട​ ​-സാ​ന്ത്വ​ന​ ​ജം​ഗ്ഷ​ൻ​ -​അ​മ്പ​ലം​മു​ക്ക് ​-പേ​രൂ​ർ​ക്ക​ട.

4​എ​ ​യെ​ല്ലോ​ ​ആ​ന്റി​ ക്ലോ​ക്ക് ​വൈ​സ്
​ ​പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ​ ​-അ​മ്പ​ലം​മു​ക്ക് ​-സാ​ന്ത്വ​ന​ ​ജം​ഗ്ഷ​ൻ​ ​-വ​യ​ലി​ക്ക​ട​ ​-മു​ട്ട​ട​ ​-പ​രു​ത്തി​പ്പാ​റ​ ​-കേ​ശ​വ​ദാ​സ​പു​രം​ ​-ഉ​ള്ളൂ​ർ​ ​-മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​-പൊ​ട്ട​ക്കു​ഴി​ ​-പ​ട്ടം​പ്ലാ​മൂ​ട് ​-എ​ൽ.​എം.​എ​സ് ​-പാ​ള​യം​ -​യൂ​ണി​വേ​ഴ്സി​റ്റി​ ​-ഫ്‌​ളൈ​ ​ഓ​വ​ർ​- ​നി​യ​മ​സ​ഭ​ ​-എ​ൽ.​എം.​എ​സ് ​-മ്യൂ​സി​യം​ ​-ന​ന്ത​ൻ​കോ​ട് ​-ദേ​വ​സ്വം​ ​ബോ​ർ​ഡ് ​-ടി.​ടി.​സി​ ​-ക​വ​ടി​യാ​ർ​ ​-അ​മ്പ​ലം​മു​ക്ക്- ​പേ​രൂ​ർ​ക്ക​ട.

5 ​സി​ ​വ​യ​ല​റ്റ് ക്ലോ​ക്ക് ​വൈ​സ്
പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ​ ​-ഊ​ള​മ്പാ​റ​ ​-എ​ച്ച് .​എ​ൽ.​എ​ൽ​ -​പൈ​പ്പി​ൻ​മൂ​ട് ​-ഇ​ട​പ്പ​ഴി​ഞ്ഞി​ ​-കോ​ട്ട​ൺ​ ​ഹി​ൽ​ ​സ്‌​കൂ​ൾ-വ​ഴു​ത​ക്കാ​ട് ​-മേ​ട്ടു​ക്ക​ട​ ​-തൈ​ക്കാ​ട് -​ത​മ്പാ​നൂ​ർ​ ​-ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് -​സ്റ്റാ​ച്യു​-പാ​ള​യം​ ​-നി​യ​മ​സ​ഭ​- ​എ​ൽ.​എം.​എ​സ് ​-മ്യൂ​സി​യം​- ​വെ​ള്ള​യ​മ്പ​ലം​ ​-ടി.​ടി.​സി​ ​-ക​വ​ടി​യാ​ർ​ ​-അ​മ്പ​ല​മു​ക്ക് ​-പേ​രൂ​ർ​ക്ക​ട.

5​ എ​ ​വ​യ​ല​റ്റ് ​ ആ​ന്റി​ ​ക്ലോ​ക്ക് ​വൈ​സ്
പേ​രൂ​ർ​ക്ക​ട​ ​ഡി​പ്പോ​ ​-അ​മ്പ​ല​മു​ക്ക് -​ക​വ​ടി​യാ​ർ​ ​-ടി.​ടി.​സി​ ​-വെ​ള്ള​യ​മ്പ​ലം​- ​മ്യൂ​സി​യം​ ​-എ​ൽ.​എം.​എ​സി​ -​പാ​ള​യം​ ​-സ്റ്റാ​ച്യു​ -​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​-ത​മ്പാ​നൂ​ർ​ ​-തൈ​ക്കാ​ട് ​ആ​ശു​പ​ത്രി​ ​-മേ​ട്ടു​ക്ക​ട​- ​ആ​ർ​ട്സ് ​കോ​ളേ​ജ് ​-വ​ഴു​ത​ക്കാ​ട് ​-കോ​ട്ട​ൺ​ഹി​ൽ​ ​സ്‌​കൂ​ൾ​ ​-ഇ​ട​പ്പ​ഴി​ഞ്ഞി​ -​ശാ​സ്ത​മം​ഗ​ലം​ -​പൈ​പ്പി​ൻ​മൂ​ട് ​-എ​സ്.​എ.​പി​ ​ക്യാ​മ്പ് ​-എ​ച്ച് .​എ​ൽ.​എ​ൽ​ -​ഊ​ള​മ്പാ​റ​ ​-പേ​രൂ​ർ​ക്ക​ട.