തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ.പി.പല്പു സ്‌മാരക യൂണിയൻ നവീകരിച്ച ഓഫീസിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനവും 29ന് വൈകിട്ട് 4ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വി.കെ പ്രശാന്ത് എം.എൽ.എ, മധുസൂദനൻ നായർ ( വാർഡ് കൗൺസിലർ) എന്നിവർ മുഖ്യാതിഥികളാകും. അസി.സെക്രട്ടറി കെ.എ ബാഹുലേയൻ മുഖ്യപ്രഭാഷണവും പി.സി. വിനോദ് ആമുഖ പ്രസംഗവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ് അവാർഡ് വിതരണം ചെയ്യും. യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി കൺവീനർ രാജേഷ് നെടുമങ്ങാട്, ജില്ലാ ചെയർമാൻ മുകേഷ്, വനിതാസംഘം നേതാക്കളായ സതികുമാരി, ആശാ രാജേഷ്, യൂത്ത് മൂവ്മെന്റ് നേതാക്കളായ മനിലാൽ, അരുൺകുമാർ, ജോതിഷ്, ഷിബു ശശി, ഷൈൻ, പ്രവീൺരാജ്, സംസാരിക്കും. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സ്വാഗതവും സോമസുന്ദരം നന്ദിയും പറയും.