തിരുവനന്തപുരം: മാരക ലഹരി വസ്തുക്കളുമായി ഒരാളെ പൊലീസ് പിടികൂടി. വിളപ്പിൽശാല നിരപ്പയിൽ വീട്ടിൽ അഭിനന്ദിനെയാണ് (30) പേട്ട പൊലീസ് പിടികൂടിയത്. മാരക ലഹരി വസ്തുക്കളായ നൈട്രോ സെപാം ഗുളികകളും, കഞ്ചാവുമായാണ് ഇയാളെ ചാക്കയ്ക്ക് സമീപം നിന്ന് പേട്ട പൊലീസ് പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഭവനഭേദനം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെ പത്തോളം കേസിലെ പ്രതിയാണിയാൾ. ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിർദേശപ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജ്, പേട്ട എസ്.എച്ച്. റിയാസ് രാജ, എസ്.ഐമാരായ രതീഷ്, സുനിൽ സി.പി.ഒമാരായ സാബു, നിഷാദ്, രാജാറാം, ഷമ്മി വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.