തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഹാർട്ട് ലംഗ് മെഷീൻ വേഗത്തിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കെ.എം.എസ്.എൽ മുഖാന്തിരം ഹാർട്ട് ലംഗ് മെഷീനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഹാർട്ട് ലംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്യാൻ മന്ത്രി നിർദേശിച്ചു. പകരം സംവിധാനമായി എസ്.എ.ടി. ആശുപത്രിയിലെ ഹാർട്ട് ലംഗ് മെഷീൻ ഉപയോഗിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിക്കാനും മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.