വിതുര: ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ വിതുര ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷന്റെ നേതൃത്വത്തിൽ സുരക്ഷാമുൻകരുതൽ ബോധവത്കരണക്ലാസും ഡെമോൺസ്ട്രേഷനും നടത്തി. വിതുരഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ജി. രവീന്ദ്രൻനായർ നേതൃത്വം നേതൃത്വം നൽകി. വിശിഷ്ഠസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർസർവീസ് മെഡൽ നേടിയ വിതുര ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതികുമാറിനെ അനുമോദിച്ചു. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ,സെക്രട്ടറി ഡോ.കെ.ഷിബു,വിതുര ഫയർസ്റ്റേഷൻ ഓഫീസർമാരായ അനൂപ്,അരുൺ,ഹരികൃഷ്ണൻ,സതികുമാർ എന്നിവർ പങ്കെടുത്തു.