
വെഞ്ഞാറമൂട്: കാഞ്ഞാംപാറ സംസ്കൃതി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന 'ഇറയം' വേനൽകാല ക്യാമ്പ് ഗായിക എസ്.എസ് അവനി ഉദ്ഘാടനം ചെയ്തു. സംസ്കൃതി സെക്രട്ടറി യദുജിത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അനിൽകുമാർ, ഒറിഗാമിസ്റ്റ് പ്രശാന്ത് വെമ്പായം, സംസ്കൃതി രക്ഷാധികാരി ശശിധരൻ പിള്ള, ലൈബ്രേറിയൻ എൽ.എം കമല, പ്രസിഡന്റ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.ആർ. ലതീഷ് സ്വാഗതവും എ.എസ്. ഗൗതം നന്ദിയും പറഞ്ഞു. ഒറിഗാമി,നാടൻ കളികൾ,നാടകപരിശീലനം, മാജിക് പഠനം,കുട്ടി കുശ്ശിനി,കളിമൺ പ്രതിമ നിർമ്മാണം,നാടൻപാട്ട്,പഠനയാത്ര എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. ആലിന്തറ ശശി, മായാമണികണ്ഠൻ, അരുൺ ആസാദ്, പ്രശാന്ത് വെമ്പായം, അനീഷ് കൈരളി, അഭിഷേക് രംഗപ്രഭാത്, ശ്രീനന്ദനൻ വേളാവൂർ തുടങ്ങി ക്യാമ്പിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.