
പാലോട്: ആദിവാസി ക്ഷേമസമിതി വെഞ്ഞാറമൂട് ഏരിയാസമ്മേളനം നന്ദിയോട് ബാങ്ക് ഹാളിൽ പി. ബാലകൃഷ്ണൻ കാണി നഗറിൽ നടന്നു. എം.വി. ഷിജു മോൻ അദ്ധ്യക്ഷതവഹിച്ചു. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു. ജി.എസ്. ഷാബി, എം.എൽ. കിഷോർ,കെ.പി.ചന്ദ്രൻ,ശിവൻകുട്ടി നായർ, പേരയം ശശി, എസ്.എസ്. സജീഷ്, സുരേഷ് കരിമ്പിൻകാല,കെ.ആർ.രാമഭദ്രൻ,കാട്ടിലെകുഴി ഹരികുമാർ,കുറുപ്പൻകാല അനി, കാട്ടിലക്കുഴി അനിൽ, ചിത്രകുമാരി. സുമതി,ഗിരിജ,രാഗിണി,വിമൽ,നിതിൻ,ആശ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കുറുപ്പൻ കാല അനിൽകുമാർ (പ്രസിഡന്റ് ),സദാനന്ദൻ കാണി(സെക്രട്ടറി), അമ്പിളി (ട്രഷറർ).