നെടുമങ്ങാട്: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ഭിന്നശേഷിക്കാർക്ക് ഹിയറിംഗ് എയ്ഡ് എന്നിവ വിതരണം ചെയ്തു. 7 ലാപ്ടോപ്പും 16 ശ്രവണശേഷി സഹായ ഉപകരണവുമാണ് വിതരണം ചെയ്തത്. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.