തിരുവനന്തപുരം:കേന്ദ്ര ടൂറിസം മന്ത്രാലയത്തിനുകീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു കോഴ്സ് പാസായവർക്കും ഇപ്പോൾ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.nchmjee.nta.nic.in സന്ദർശിക്കുക. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി മേയ് 3. പരീക്ഷാ തീയതി ജൂൺ 18.