general

ബാലരാമപുരം: മാസങ്ങൾക്ക് മുൻപ് വീടിന്റെ നിർമ്മാണജോലിക്കിടെ ടെറസിൽ നിന്ന് വീണ് കിടപ്പിലായ ഐത്തിയൂർ വട്ടവിള വീട്ടിൽ വേണു ആശ്രിതരുടെ കനിവ് തേടുന്നു. ഭർത്താവ് കിടപ്പിലായതോടെ അങ്കണവാടിയിൽ ഹെല്പറായിരുന്ന ഭാര്യ മിനിക്ക് താത്കാലിക ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. ബ്ലോക്ക് ഭവന ഫണ്ടിൽ അനുവദിച്ച തുകയും സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തും വീടിന്റെ പണികൾ പകുതി പൂർത്തിയാക്കിയിരുന്നു. തടിപ്പണിക്കാരനായ വേണു കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ലോണെടുത്ത രണ്ട് ലക്ഷം രൂപ പലിശയടക്കം എത്രയും വേഗം അടച്ചുതീർക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് എത്തിയതോടെ കുടുംബം വിഷമത്തിലായിരിക്കുകയാണ്. ഫിസിയോ തെറാപ്പി ചെയ്യണമെന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ദിവസവും അ‌ഞ്ഞൂറ് രൂപ മുടക്കി ഫിസിയോ തെറാപ്പിയുമായി മുന്നോട്ട് പോകാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ് ഈ നിർദ്ധന കുടുംബം. പുറമേ മാസം മരുന്നിനും മറ്റ് ചെലവുകൾക്കും ആശുപത്രി സന്ദർശനത്തിനുമായി പതിനായിരക്കണക്കിന് രൂപയാണ് ചെലവാകുന്നത്. മക്കളായ വിഷ്ണുവും (പ്ലസ് ടു, ബാലരാമപുരം ജി.എച്ച്.എസ്.എസ്)​,​ വിനീഷും (പത്താം ക്ലാസ്,​ ബാലരാമപുരം ഹൈസ്കൂൾ)​ വിദ്യാർത്ഥികളാണ്. ആശ്രിതരുടെ കനിവ് തേടി മിനിയുടെ പേരിൽ ബാങ്ക് ഒഫ് ഇൻഡ്യ ബാലരാമപുരം ശാഖയിൽ ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 852910110006357. Ifsc കോഡ് BKID0008529,​ ഫോൺ: 9847178262.