മുടപുരം :മുടപുരം പറയരുവിള ശ്രീബാലഭദ്രകാളി ദേവീക്ഷേത്രത്തിലെ കാർത്തിക മഹോത്സവം 26 മുതൽ മേയ് 2 വരെ നടക്കും. 26ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 9 ന് തൃക്കൊടിയേറ്റ്. 11 ന് കഞ്ഞിസദ്യ. വൈകിട്ട് 6ന് തോറ്റംപാട്ട് ആരംഭം. രാത്രി 7 .30 ന് ഭഗവതി സേവ. 8 ന് പ്രത്യേക പൂജയും വിളക്കും. 27 ന് രാവിലെ 6 ന് മഹാഗണപതി ഹോമം. 7 .30 ന് ഭഗവതി സേവ.8 ന് പ്രത്യേക പൂജയും വിളക്കും. 28 ന് 6 ന് മഹാഗണപതി ഹോമം. 10.30 ന് നാഗരൂട്ട്. രാത്രി 7.30 ന് ഭഗവതി സേവ. 8 ന് പ്രത്യേക പൂജയും വിളക്കും. 29 ന് രാവിലെ 6 ന് മഹാഗണപതി ഹോമം. വൈകിട്ട് 5 ന് മാലപ്പുറംപാട്ട്. രാത്രി 7 .30 ന് ഭഗവതി സേവ.8 ന് പ്രത്യേക പൂജയും വിളക്കും. 30 ന് രാവിലെ 6 ന് മഹാഗണപതി ഹോമം. വൈകിട്ട് 5 ന് കൊന്ന് തോറ്റു പാട്ട്. രാത്രി 7 .30 ന് ഭഗവതി സേവ. 8 ന് പ്രത്യേക പൂജയും വിളക്കും. മേയ് 1 ന് രാവിലെ 6 ന് മഹാഗണപതി ഹോമം. 9 ന് സമൂഹപൊങ്കാല. വൈകിട്ട് 5 ന് തോറ്റംപാട്ട്. രാത്രി 7.30 ന് ഭഗവതി സേവ. 8 ന് പ്രത്യേക പൂജയും വിളക്കും. മേയ് 2 ന് രാവിലെ 6 ന് മഹാഗണപതി ഹോമം. വൈകുന്നേരം 5 ന് ശിങ്കാരി മേളം. 8 ന് പ്രത്യേക പൂജയും വിളക്കും. 9 മുതൽ നാടൻ പാട്ടും നാടകീയ നൃത്താവിഷ്കാരവും - ചിലമ്പാട്ടം. തുടർന്ന് കൊടിയിറക്ക്, ഗുരുസി.