satheesan

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധനവിലൂടെ വലിയ ബാദ്ധ്യതയാണ് സാധാരണക്കാർക്ക് മേൽ സർക്കാർ അടിച്ചേൽപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. നിരക്ക് വർദ്ധനയിലെ അപാകതകൾ പരിഹരിക്കണം.

കൊവിഡ് കാലത്ത് മിനിമം ദൂരം രണ്ടരക്കിലോമീറ്ററായി കുറച്ചത് അതിനുശേഷവും തുടരുന്നത് ശരിയല്ല. നിരക്ക് പത്ത് രൂപയായി കൂട്ടുകയും ചെയ്തു. എല്ലാ സ്റ്റേജുകളിലും ഇതനുസരിച്ച് വർദ്ധനവുണ്ടായി. ഒരുരൂപയാണ് കൂട്ടിയതെന്ന് പറയുമ്പോഴും വർദ്ധന നാല് രൂപയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ് ചാർജുള്ള സംസ്ഥാനമായി കേരളം മാറി. തമിഴ്നാട്ടിൽ ഫസ്റ്റ് സ്റ്റേജിൽ അഞ്ച് രൂപയും സെക്കൻഡ് സ്റ്റേജിൽ ആറും തേർഡ് സ്റ്റേജിൽ ഏഴും ഫോർത്ത് സ്റ്റേജിൽ എട്ടുമാണ്. കേരളത്തിൽ ഇത് യഥാക്രമം 10, 13, 15, 18 രൂപയാണ്.