gas

നെയ്യാറ്റിൻകര : ഇന്ധനവില വർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വെങ്ങാനൂർ ബ്രൈറ്റ്,ഏരിയാ സെക്രട്ടറി ആനന്ദ് കുമാർ,നഗരസഭാ ചെയർമാൻ രാജ് മോഹൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.കെ. ഷിബു, എൻ.സി.പി സംസ്ഥാന കമ്മറ്റി അംഗം മുരളീധരൻ നായർ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി മോഹൻ,പ്രസിഡന്റ് എൻ.എസ്.ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം കേശവൻകുട്ടി,അഡ്വ.പത്മകുമാർ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.ടി.യു.സി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി പൊഴിയൂർ പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.എൻ ശ്രീകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി.ഐ ഉണ്ണികൃഷ്ണൻ,എൽ.ശശികുമാർ,പി.പി.ഷിജു,വിജയൻ,എസ്.എസ്. ഷെറിൻ,അൽവേഡിസ, ജി.കെ മോഹനൻ,തിരുപുറം പുരുഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.