anaji

ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​കൈ​തി​യു​ടെ​ ​ബോ​ളി​വു​ഡ് ​റീ​മേ​ക്ക് ​ഭോ​ലാ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ർ​ച്ച് 30​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​അ​ജ​യ് ​ദേ​വ്‌​ഗ​ണും​ ​ത​ബു​വും​ ​ആ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ധ​ർ​മേ​ന്ദ്ര​ ​ശ​ർ​മ്മ​യാ​ണ് ​സം​വി​ധാ​നം.​ ​കൈ​തിയു​ടെ​ ​നി​ർ​മ്മാ​താ​വ് ​എ​സ്.​ആ​ർ.​ ​പ്ര​ഭു​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​ഹി​ന്ദി​യി​ലും​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​അ​റി​യി​പ്പ് ​അ​ജ​യ് ​ദേ​വ്‌​ഗ​ണും​ ​ട്വീ​റ്റ് ​ചെ​യ്തു.​ ​കാ​ർ​ത്തി​യു​ടെ​ ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ​കൈ​തി.​ ​മാ​ന​ഗ​ര​ത്തി​നു​ ​ശേ​ഷം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കൈ​ദി​യി​ൽ​ ​ന​രേ​നാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.