നെടുമങ്ങാട്:ഇരിഞ്ചയം മീൻമുട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. ശനിയാഴ്ച സമാപിക്കും.ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം,8 ന് കലശപൂജ,10.30 ന് ഗണപതി ഭഗവാന് അപ്പം മൂടൽ, ഉച്ചക്ക് 3 ന് നാഗർ പൂജ, 4ന് സർവ് ഐശ്വര്യപൂജ, വൈകുന്നേരം 6.30ന് നൃത്തസന്ധ്യ,രാത്രി 7ന് ദീപാരാധന, 7.30 ന് പുഷ്പാഭിഷേകം, 8 ന് വർണ്ണോത്സവം.ശനി രാവിലെ 6 ന് ഗണപതിഹോമം, 8ന് പ്രഭാത ഭക്ഷണം, 8.30 ന് അഘോരപൂജ, 9 ന് പുള്ളുവൻപാട്ട്, 9.30 ന് പൊങ്കാല,12.30ന് അന്നദാനം,വൈകിട്ട് 5 ന് ഉരുൾ തുടർന്ന് പുഷ്പാഭിഷേകം, 6.30ന് ദീപാരാധന, 7ന് താലപ്പൊലി ഘോഷയാത്ര,രാത്രി 9ന് പുഷ്പാഭിഷേകം,10.30ന് ആകാശദീപകാഴ്ച.