
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കാറ്റാടിമുക്ക് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ അദ്ധ്യക്ഷ വഹിച്ചു. വാർഡ് മെമ്പറർമാരായ പൈവേലികോണം ബിജു,പി.സുഗന്ധി,രാഷ്ട്രീയ കക്ഷി നേതാക്കളായ മുല്ലനല്ലൂർ ശിവദാസൻ,കെ.രാജേഷ്, പുലിയൂർ ചന്ദ്രൻ, കിഴക്കനേല ക്ഷീരസംഘം അഡ്മിനിസ്ട്രേറ്റീവ് ഗോകുലൻ നായർ, കാറ്റാടിമുക്ക് ക്ഷീര സംഘം പ്രസിഡന്റ് അനിൽ കുമാർ എസ്.എസ്, ഇ.എം.റഷീദ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയകുമാർ എന്നിവർ പങ്കെടുത്തു.