കടയ്ക്കാവൂർ : വക്കം കുന്നിൽ ശ്രീരാജരാജേശ്വരി -ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 27ന് ആരംഭിച്ച് മേയ്‌ 3ന് സമാപിക്കും. ഒന്നാം ദിവസം രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,വൈകിട്ട് 6.30ന് ദീപാരാധ,രാത്രി 7.30ന് ദേവിക്ക് കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭം.രണ്ടാം ദിവസം രാത്രി 7ന് ശ്രീ ചാത്തൻസ്വാമിക്ക് പുഷ്പചാർത്ത്, മൂന്നാം ദിവസം രാവിലെ 9ന് നവക പഞ്ചഗവ്യ കലശപൂജ, രാത്രി 7ന് ശാസ്താവിന് എള്ളുപായസം, പുഷ്പചാർത്ത്, ശ്രീ മുരുകന് പുഷ്പചാർത്ത്.നാലാം ദിവസം രാവിലെ 11.30ന് നാഗർക്ക് വിശേഷാൽ പൂജയും വിളക്കും, രാത്രി 7ന് ഹനുമാൻ സ്വാമിക്ക് പടുക്ക,7.30ന് മാലപ്പുറം പാട്ട്. അഞ്ചാം ദിവസം രാത്രി 7ന് യോഗീശ്വരന് പൂജ. ആറാം ദിവസം വൈകുന്നേരം 5.30ന് ഭഗവതിസേവ,6ന് ചന്ദ്രപൊങ്കാല. ഏഴാം ദിവസം വൈകിട്ട് 4ന് പുറത്തെഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.