wheel-chair-vitharanam

വക്കം: ദുരിതകാലത്ത് ഗ്യാസിനും പെട്രോളിനും അവശ്യവസ്തക്കൾക്കും കേന്ദ്രസർക്കാർ വില കൂട്ടിയും സബ്സിഡികൾ നിറുത്തുകയും ചെയ്തപ്പോൾ കേരളത്തിൽ ക്ഷേമ പെൻഷൻ അടക്കം ജനജീവിതം ദുസ്സഹമാകാതെ ജനങ്ങളെ ചേർത്ത് പിടിച്ച സർക്കാരാണ് ഇവിടെയുള്ളതെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. വക്കം നടരാജന്റെ 12ാം ചരമവാർഷികവും പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വക്കം ചന്തമുക്കിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ, ആർ. രാമു, ബി.പി. മുരളി, ആർ. സുഭാഷ്, ജി. സുഗുണൻ, അഡ്വ. ലെനിൻ, വി. ലൈജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ടി. ഷാജു സ്വാഗതം പറഞ്ഞു. ഭിന്നശേഷിക്കാരായ നിരവധി പേർക്ക് ചടങ്ങിൽ വീൽചെയറുകൾ വിതരണം ചെയ്തു.