കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ മാവിൻമൂട് - അലക്കുളം റോഡ്‌ സഞ്ചാരയോഗ്യമാക്കി. പഞ്ചായത്തിന്റെ ഇടപെടലിലാണ് ശോചനീയാവസ്ഥയ്ക്ക് താത്കാലിക പരിഹാരമായത്.നാട്ടുകാരുടെ പരാതിയെത്തുടർന്ന് വാർഡ് മെമ്പർ രഹ്ന നസീർ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരമറിയിക്കുകയും അവർ സ്ഥലം സന്ദർശിച്ച് പരിഹാരം കാണുകയുമായിരുന്നു.കാൽനടയാത്ര പോലും ദുഷ്കരമായിരുന്ന റോഡ് താത്കാലിക പരിഹാരമെന്ന നിലയിൽ മെറ്റലും പാറ പൊടിയും ചേർന്ന റെഡിമിക്സ് നിരത്തി ജെ.സി.ബി ഉപയോഗിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്.