f

വെമ്പായം:മതമൈത്രി കാക്കുന്നതിൽ ഇഫ്താർ സംഗമങ്ങളുടെ പങ്ക് മഹത്തരമെന്ന് ഉമ്മൻചാണ്ടി. കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇഫ്താർ സന്ദേശം നൽകി. ഡി.ജി.ഇ.കെ. ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ: ജയപ്രകാശ്,പരീക്ഷ വിഭാഗം ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, എ.ഡി.പി.ഐ. മാരായ ഷൈൻമോൻ,അബൂ ബേക്കർ,കെ.പി.സി.സി ട്രഷറർ അഡ്വ: പ്രതാപചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.സന്തോഷ്‌ കുമാർ.എസ്,കെ അബ്ദുൾ മജീദ്,കെ.എൽ ഷാജു, പി.ഹരിഗോവിന്ദൻ, വി.കെ. അജിത് കുമാർ,എം.സലാഹുദീൻ സെറ്റോ ചെയർമാൻ ചവറ ജയകുമാർ,കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ,എസ്.സന്തോഷ് കുമാർ,നിസാം ചിതറ,കെ. ബുഹാരി, എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എച്ച്.അരുൺകുമാർ,കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി തമീമുദ്ദീൻ,കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് എം. എസ് ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.