p

തിരുവനന്തപുരം: കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന എറണാകുളം - കായംകുളം പാസഞ്ചർ എക്സ്‌പ്രസ് 25 മുതൽ സർവീസ് പുനരാരംഭിക്കും.

എറണാകുളത്ത് നിന്ന് വൈകിട്ട് ആറിനും കായംകുളത്ത് നിന്ന് രാവിലെ 8.50നുമാണ് സർവീസ്. ചേപ്പാട്, ഹരിപ്പാട്, തകഴി, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ, തുമ്പോളി, കലവൂർ, മാരാരിക്കുളം, ചേർത്തല, വയലാർ, തുറവൂർ, അരൂർ, കുമ്പളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.