വിതുര:ഒാൾ ഇന്ത്യാമെഡിക്കൽ എൻട്രൻസ് വഴി ഉന്നത വിജയംനേടി എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച തൊളിക്കോട് തേവൻപാറ വിളയിൽ വീട്ടിൽ ആഷിക്ക് ലത്തീഫിനും,തേവൻപാറ എ.എസ്.എൻ ഹൗസിൽ ജെ.എ.ആസിയാമോൾക്കും യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റി അനുമോദനം നൽകി.ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷാൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ,ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി റമീസ്ഹുസൈൻ,കെ.എൻ.അൻസർ,തൊളിക്കോട് ഷംനാദ്,പി.പുഷ്പാംഗദൻ,തേവൻപാറ അസ്ലം, പുളിമൂട്ഷൈൻ,ഫൈസൽ,റാഷിദ് ഇരുത്തലമൂല,അഖിൽവിതുര,ഗോകുൽകൃഷ്ണ എന്നിവർ പങ്കെടുത്തു.