
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണം ചർച്ചയിലേ ഇല്ലെന്ന് വ്യക്തമാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഇ.പി. ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനെ തള്ളിപ്പറയാൻ തയ്യാറായാൽ മുസ്ലിംലീഗിനും ഇടതുമുന്നണിയിലേക്ക് വരാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഇ.പി. ജയരാജൻ ഇന്നലെ നിലപാട് തിരുത്തി.