general

ബാലരാമപുരം: ആശ്വാസ് കെയറിന്റെ ആസ്ഥാന മന്ദിരം മംഗലത്തുകോണം കട്ടച്ചൽക്കുഴിയിൽ മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആശ്വാസ് ലൈഫ് കെയർ ചെയർമാൻ വൈ.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. ആശ്വാസ് ഡയറക്ടർ രജനീഷ് കുമാർ എസ്.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. എം.വിൻസെന്റ് എം.എൽ.എ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,​ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻമോഹൻ,​ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ,​ ജില്ലാ പഞ്ചായത്തംഗങ്ങളായ ഭഗത് റൂഫസ്,​ അഡ്വ.വിനോദ് കോട്ടുകാൽ,​ ബ്ലോക്ക് മെമ്പർ എസ്.ജയകുമാരി,​ വാർഡ് മെമ്പർമാരായ ബി.രാധാകൃഷ്ണൻ,​ ആർ.വി.രാജേഷ്,​ വി.ടി.ബീന,​ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കുമാർ,​ സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉച്ചക്കട സുരേഷ് എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എം.എം.ഫൈസൽ സ്വാഗതവും ആശ്വാസ് ലൈഫ് കെയർ വൈസ് ചെയർമാൻ എം.വി.ജയദേവ് എന്നിവർ നന്ദിയും പറഞ്ഞു.