norca

തിരുവനന്തപുരം: നോർക്ക റൂട്ട്‌സും വനിതാ വികസന കോർപ്പറേഷനും വനിതാ സംരംഭകർക്ക് നോർക്ക വനിതാമിത്ര വായ്‌പ നൽകും. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്‌ത് സ്ഥിരമായി നാട്ടിലെത്തിയവർക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ നൽ‌കും.

വനിതാ വികസന കോർപ്പറേഷന്റെ ആറുശതമാനം പലിശ നിരക്കിലുള്ള വായ്‌പ, ആദ്യ 4 വർഷം നോർക്ക റൂട്ട്‌സിന്റെ സബ്സിഡിയടക്കം 3 ശതമാനം നിരക്കിൽ നൽകും. www.kswdc.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 0471 2328257, 9496015006 (തിരുവനന്തപുരം), 9496015008, 9496015011, 0484 2984932 (എറണാകുളം), 0495 2766454, 9496015009 (കോഴിക്കോട്) എന്നീ നമ്പറുകളിലോ, നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലോ ലഭിക്കും. നോർക്കയുടെ 0471-2770511 എന്ന നമ്പരിലും 18004253939 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. 0091 88020 12345 എന്ന നമ്പറിൽ വിദേശത്തു നിന്ന് മിസ്‌ഡ് കാൾ സേവനവുമുണ്ട്.