ve

നെയ്യാറ്റിൻകര: നഗരസഭയിലെ കുളത്താമൽ വാർഡിലെ വെൺകുളം അർബൻ പ്രാഥമികാരോഗ്യകേന്ദ്രം ചായ്ക്കോട്ടുകോണത്തിന് പുതിയതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ.ആന്റണി രാജു നിർവഹിച്ചു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എൻ.കെ. അനിതകുമാരി, ഡോ.എം.എ. സാദത്ത്, കൗൺസിലർമാരായ എം.ഷിബുരാജ് കൃഷ്ണ, എസ്. പത്മകുമാരി, സുജിൻ, ബിനുകുമാ‌ർ, സി.പി.എം അമരവിള എൽ.സി സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ, നഗരസഭാ സെക്രട്ടറി ആർ. മണികണ്ഠൻ, മെഡിക്കൽ ഓഫീസർ ഡോ.ടി.എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു. പ്രാഥമികാരോഗ്യകേന്ദ്രത്തിന് കൂടുതൽ മരുന്നുകൾ ലഭ്യമാക്കുന്നതിനും അധികം ജീവനക്കാരെ നിയമിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമെന്ന് എൻ.എച്ച്.എം ഉറപ്പ് നൽകിയതായും നഗരസഭയ്ക്ക് പുതിയ 5 സബ്സെന്ററുകൾ കൂടി അനുവദിച്ചതായും ചെയർമാൻ അറിയിച്ചു.