kk

വർക്കല: എൽ.ഡി.എഫ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര അവഗണനയിലും പെട്രോൾ - ഡീസൽ - പാചക വാതക ഉത്പന്നങ്ങളുടെ ദിവസേനയുള്ള വിലവർദ്ധനവിലും പ്രതിഷേധിച്ച് വർക്കല റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ,സി.പി. എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്.ഷാജഹാൻ,വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം മടവൂർ സലിം ,സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്.രാജീവ്,ബി.എസ്. ജോസ്,വി.സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു.