l-d-f-dharna

വർക്കല: പെട്രോൾ,ഡീസൽ,പാചകവാതക വിലയിലുളള ദിവസേനയുളള വർദ്ധനവിലും കേന്ദ്ര അവഗണനയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല റെയിൽവേസ്റ്റേഷനു മുന്നിൽ നടത്തിയ ധർണ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയാകമ്മിറ്റി സെക്രട്ടറി എം.കെ.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ, സി.പി.എം ജില്ലാകമ്മിറ്റി അംഗം എസ്.ഷാജഹാൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം മടവൂർ സലിം, സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ എസ്.രാജീവ്, ബി.എസ്.ജോസ്, വി.സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു.