തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്.ഐ.എ.എസിൽ അവധിക്കാല സൗജന്യ പരിശീലന ക്ളാസ് ആരംഭിക്കുന്നു. 25ന് രാവിലെ 8ന് ആരംഭിക്കുന്ന ക്ളാസിലേക്ക് യു.ജി.സി അംഗീകരിച്ച ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. ഡിഗ്രി / പി.ജി / പ്രൊഫഷണൽ കോഴ്സുകൾ പാസായവർക്കും പങ്കെടുക്കാം.
ആഴ്ചയിൽ ആറുദിവസം ക്ളാസ് ഉണ്ടായിരിക്കും. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള സബ്‌ജക്ടുകളാണ് പഠിപ്പിക്കുന്നത്. എല്ലാ ശനിയാഴ്ചയും ഐ.എ.എസ് പരീക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ക്ളാസ് നടക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് ഫാക്കൽറ്റികളായ ജോജോ മാത്യു, മനീഷ് ഗൗതം ഉൾപ്പെടെയുള്ളവരാണ് ക്ളാസുകൾ നയിക്കുന്നത്.
താത്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളിലായി പരിഗണിക്കും. ക്ളാസുകൾ മേയ് 31ന് അവസാനിക്കും. ഫോൺ: 9895074949.