ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശാഖായോഗം ഭാരവാഹികൾ, മൈക്രോ ഫിനാൻസ് യൂണിറ്റുകളടക്കം പോഷക സംഘടന പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമ്പൂർണ പ്രതിനിധി സമ്മേളനം 24ന് നടക്കും. ശാർക്കര ശ്രീശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ (നോബിൾ സ്കൂൾ) ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30ന് ചേരുന്ന സംയുക്ത സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻ രാജ് സംഘടനാ കാര്യങ്ങൾ അവതരിപ്പിക്കും.എ സ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തും.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ,സജി വക്കം,അജി കീഴാറ്റിങ്ങൽ,ഡോ.ജയലാൽ,ഉണ്ണിക്കൃഷ്ണൻ ഗോപിക, എസ്.സുന്ദരേശൻ,അജീഷ് കടയ്ക്കാവൂർ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ജലജ തിനവിള, സലിത, ലതിക പ്രകാശ്, എസ്.എൻ ട്രസ്റ്റ് ബോർഡ് പ്രതിനിധികളായ ബൈജു തോന്നയ്ക്കൽ, കെ.രഘുനാഥൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ പ്രിയദർശൻ എന്നിവർ സംസാരിക്കും. മുഴുവൻ പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തനും സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും അറിയിച്ചു.ഫോൺ. 9447044220.