നെയ്യാറ്റിൻകര: ബൈക്കിൽ നിന്ന് 10 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. നെയ്യാറ്റിൻകര വഴുതൂർ പന്തപ്ലാവിള വീട്ടിൽ അഭിജിതാണ് (22) പിടിയിലായത്. മാർച്ച് 10നായിരുന്ന കേസിനാസ്പദമായ സംഭവം. കൂടെയുണ്ടായിരുന്ന ബാലരാമപുരം സ്വദേശി വിവേകിനെ (21) സംഭവദിവസം പൊലീസ് പിടികൂടിയിരുന്നു.
അഭിജിത്തിനെതിരെ കഞ്ചാവ്, വധശ്രമമുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ വി.എൻ. സാഗർ, എസ്.ഐ സാജൻ, എ.എസ്.ഐ ജയേഷ്, സി.പി.ഒ രതീഷ്, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അടൂരിൽ നിന്ന് പിടികൂടിയത്.