ss
f

 നടപടി സുരേഷ്‌കുമാറിനെതിരെ

 ഇന്നോവ ഉപയോഗിച്ചത് മണിയുടെ സ്റ്റാഫായിരിക്കേ

 പിഴ അടച്ചില്ലെങ്കിൽ പലിശ സഹിതം പിടിക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരത്തെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഭരണപക്ഷ യൂണിയൻ നേതാവ് എം.ജി. സുരേഷ്‌കുമാറിന് സസ്പെൻനും സ്ഥലം മാറ്റത്തിനും പിന്നാലെ ലക്ഷങ്ങളുടെ പിഴയും. മുൻ വൈദ്യുതി മന്ത്രി എം.എം. മണിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ കെ.എസ്.ഇ.ബിയുടെ വാഹനം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതിന് 6,72,560 രൂപയാണ് ബോർഡിൽ അടയ്ക്കേണ്ടത്.

ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാൻ 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഉടൻ തുക അടയ്ക്കണം. വീഴ്ച വരുത്തിയാൽ 12 ശതമാനം പലിശയുൾപ്പെടെ 12 തുല്യഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കും. കെ.എൽ- 01 ബി.ക്യു-2419 നമ്പർ ഇന്നോവയാണ് ഉപയോഗിച്ചത്.

സമരത്തിന്റെ പേരിലുള്ള അച്ചടക്കനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ കഴിഞ്ഞദിവസം മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തിയിരുന്നു. പ്രതികാര മനോഭാവമില്ലാതെ, ഒരാഴ്ചക്കുള്ളിൽ സമാധാനമുണ്ടാക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഇതിനു പിന്നാലെയാണ് ദുഷ്ചെലവിന് പിഴ അടയ്ക്കാനുള്ള നോട്ടീസ്.

നടപടി സമരത്തിന്റെ ഭാഗമല്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഫെബ്രുവരി 12ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഫിനാൻസ്,വിജിലൻസ് വിഭാഗങ്ങൾ അന്വേഷണം നടത്തി ഏപ്രിൽ 19നാണ് നോട്ടീസ് നൽകിയത്. 2017ആഗസ്റ്റ് ഒന്നു മുതൽ 2020 ജൂൺ 27വരെ വാഹനം സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.

കോഴിക്കോട് ചക്കിട്ടപ്പാറയിലെ വീട്ടിലേക്ക് ഒട്ടേറെ തവണ പോയതുൾപ്പെടെ 48,640 കി.മി ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിച്ചു. ഇന്ധനച്ചെലവുൾപ്പെടെയാണ് ഇത്രയും തുക. ഇൗ വർഷം മാർച്ച് 22ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ19നാണ് നോട്ടീസ് നൽകിയത്. കെ.എസ്.ഇ.ബിയിലെ ഐ.എൻ.ടി.യു.സി പ്രവർത്തകനായ കെ.കെ. സുരേന്ദ്രൻ വിവരാവകാശ നിയമപ്രകാരം പരാതി നൽകുകയായിരുന്നു. പിഴയ്ക്ക് ഒത്തുതീർപ്പ് ചർച്ചയിലെ വ്യവസ്ഥകൾ പാലിക്കുന്നതുമായി ബന്ധമില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു.

പ്രതികാരം വീട്ടുന്നെന്ന്

.

മാനേജ്മെന്റ് പ്രതികാരനടപടി തുടരുകയാണെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ ആരോപണം. സമരം ശക്തമാക്കുന്നത് ആലോചിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുരേഷ്‌കുമാർ വൈദ്യുതിമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെമേൽ പൊതുഭരണവകുപ്പിനായിരുന്നു നിയന്ത്രണം. യാത്രകൾ ഒൗദ്യോഗികമോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത് അന്നത്തെ മന്ത്രിയാണെന്നും ഒാഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാർ പറഞ്ഞു.

" വിജിലൻസ് അന്വേഷണ നടപടികളുടെ സ്വാഭാവിക തുടർച്ചയാണിത്. വ്യക്തമായ മറുപടി നൽകിയാൽ തീരാവുന്നതാണ് "

-കെ. കൃഷ്ണൻകുട്ടി, വൈദ്യുതിമന്ത്രി

" വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണ്. സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടു. എന്താണ് പറയാനുള്ളതെന്ന് പോലും കേട്ടില്ല"

-എം.ജി. സുരേഷ്‌കുമാർ, കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ്

എം.​ജി​ ​സു​രേ​ഷ് ​കു​മാ​റി​ന് ​പി​ഴ​യി​ട്ട​ത് ​മ​ര്യാ​ദ​യി​ല്ലാ​ത്ത​ ​ന​ട​പ​ടി​യാണ്.​ ​വാ​ഹ​ന​ ​ഉ​പ​യോ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​നി​ക്ക് ​പ​രാ​തി​യി​ല്ല.​ ​ഞാ​ൻ​ ​മ​ന്ത്രി​യും​ ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന​ ​കാ​ല​ത്ത് ​ബോ​ർ​ഡും​ ​സ​ർ​ക്കാ​രും​ ​ഓ​രോ​ ​വാ​ഹ​ന​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​
മ​ന്ത്രി​ ​എം.​എം.​ ​മ​ണി,​ ​മു​ൻ​ ​വൈ​ദ്യു​തി