p

തിരുവനന്തപുരം: ജനങ്ങളുടെ എതിർപ്പ് മാറ്റാനുള്ള മഹാപ്രചാരണയോഗവും ഗൃഹസന്ദർശനവുമൊക്കെ സംഘടിപ്പിച്ചിട്ടും സിൽവർലൈനിനെതിരായ പ്രതിഷേധം മറികടക്കാനാവാത്തത് സർക്കാരിന് തലവേദനയാകുന്നു. കല്ലിടൽ പുനരാരംഭിച്ചപ്പോൾ തന്നെ സമരവും തീക്ഷ്ണമായി. ഇന്നലെ തലസ്ഥാന ജില്ലയിൽ പൊലീസുകാരൻ പ്രതിഷേധക്കാരനെ ബൂട്സിട്ട് ചവിട്ടി വീഴ്‌ത്തിയതോടെ സമരവും വിവാദവും കടുത്തു.

പ്രതിഷേധം രൂക്ഷമായി നിൽക്കെയാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് കണക്കിലെടുത്ത് സർവ്വേ തത്കാലം നിറുത്തിയത്. പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായി നഷ്ടപരിഹാര പാക്കേജുൾപ്പെടെ വിശദീകരിച്ച് സി.പി.എം നേതാക്കൾ ഗൃഹസന്ദർശനത്തിന് ഇറങ്ങിയെങ്കിലും വേണ്ടത്ര ഏശിയില്ല. അവിടെയും പ്രതിഷേധങ്ങൾ നേരിട്ടതോടെയാണ് സർവ്വേ നിറുത്തിവച്ചത്.

പാർട്ടി കോൺഗ്രസിന് ദേശീയനേതാക്കളും സംസ്ഥാനങ്ങളിലെ പ്രതിനിധികളും എത്തുമ്പോൾ ജനകീയസമരം സൃഷ്ടിക്കുന്ന വിവാദം മോശമാകുമെന്നും വിലയിരുത്തി.

പദ്ധതിക്കനുകൂലമായ ജനവികാരം സൃഷ്ടിക്കാനും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പ്രചാരണമാണെന്ന് സ്ഥാപിക്കാനും വിപുലമായ പ്രചാരണത്തിന് സി.പി.എം തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ കണിയാപുരത്തിനടുത്ത് കരിച്ചാറയിൽ സർവ്വേ ഉദ്യോഗസ്ഥർക്ക് കടുത്ത പ്രതിഷേധം നേരിട്ടത്.

യു.ഡി.എഫ് പ്രവർത്തകരാണ് പ്രതിഷേധത്തിന് മുന്നിൽ നിന്നതെങ്കിലും മിക്കയിടത്തും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അണിചേരുന്നതാണ് സർക്കാരിന് തലവേദനയാകുന്നത്.

വീണ്ടും ഗൃഹസന്ദർശനം

നഷ്ടപരിഹാരം കിട്ടുമ്പോൾ പ്രതിഷേധം തണുക്കുമെന്ന് കരുതുന്ന സി.പി.എമ്മിന്, അതിന് മുമ്പ് പ്രതിഷേധം എങ്ങനെ ശമിപ്പിക്കുമെന്നതാണ് വെല്ലുവിളി. ശബരിമല യുവതീപ്രവേശന വിധി വന്ന കാലത്തെ പ്രതിഷേധങ്ങൾക്ക് സമാനമായി ഇതിനെ കാണുന്നവരുണ്ട്. അതിനെ മറികടന്നില്ലെങ്കിൽ കെ-റെയിലിന്റെ ഭാവിനീക്കങ്ങൾ അനിശ്ചിതത്വത്തിലാകും. വരും ദിവസങ്ങളിൽ ഉന്നത നേതാക്കളടക്കം വീണ്ടും ഗൃഹസന്ദർശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും. വികസന നയരേഖയും പ്രചാരണത്തിന് ഉപയോഗിക്കും.

സമരം കടുപ്പിക്കാൻ യു.ഡി.എഫ്

കല്ലുകൾ പിഴുതുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നാണ് യു.ഡി.എഫിന്റെ മുന്നറിയിപ്പ്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ചവിട്ടിയതോടെ ജയിലിൽ കിടക്കാൻ മടിയില്ലെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. ഇന്നലെ രണ്ട് വർഷത്തിനകം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കെ-റെയിൽ പ്രക്ഷോഭത്തിലൂടെ ജനപിന്തുണ ശക്തിപ്പെടുത്താമെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്. ബി.ജെ.പിയും ജനകീയപ്രതിഷേധങ്ങളെ മുതലെടുക്കാനാണ് നോക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ നേരിട്ടെത്തി വീടുകൾ കയറി നടത്തിയ പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു.

ച​വി​ട്ടി​വീ​ഴ്‌​ത്തി​ ​ക​ല്ലി​ടാ​മെ​ന്ന്
ക​രു​തേ​ണ്ട​:​ ​വി.​ഡി.​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കെ​-​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ച​വി​ട്ടി​യ​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​അ​പ്പോ​ൾ​ ​കാ​ണാ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ .​ ​ക​ണി​യാ​പു​ര​ത്ത് ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​തെ​ളി​വി​ന്റെ​യൊ​ന്നും​ ​ആ​വ​ശ്യ​മി​ല്ല.​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​തെ​ളി​വു​ക​ളു​ണ്ട്.
ഇ​തു​കൊ​ണ്ടൊ​ന്നും​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​വി​രു​ദ്ധ​ ​സ​മ​ര​ത്തെ​ ​അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് ​ക​രു​തേ​ണ്ട.​ ​ഒ​രി​ട​ത്തും​ ​ക​ല്ലി​ടാ​ന​നു​വ​ദി​ക്കി​ല്ല.​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​ക​ല്ലി​ട്ടാ​ൽ​ ​പി​ഴു​ത് ​മാ​റ്റും.​ ​ക​ള്ള​ക്കേ​സെ​ടു​ത്ത് ​പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ​ക​രു​തേ​ണ്ട.​ ​ജ​യി​ലി​ൽ​ ​പോ​കാ​ൻ​ ​ത​യ്യാ​റാ​യി​ത്ത​ന്നെ​യാ​ണ് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​നി​ൽ​ക്കു​ന്ന​ത്.​

പൊ​ലീ​സ് ​കാ​യി​ക​മാ​യി​ ​നേ​രി​ട്ടാ​ൽ​ ​ജ​നം
തെ​രു​വി​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്യും​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​-​റെ​യി​ൽ​ ​സ​ർ​വേ​ക്ക​ല്ല് ​ഇ​ടു​ന്ന​തി​ന്റെ​ ​മ​റ​വി​ലു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​ന​ര​നാ​യാ​ട്ട് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​കാ​യി​ക​മാ​യി​ ​നേ​രി​ടു​ന്ന​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​ ​പൊ​തു​ജ​നം​ ​തെ​രു​വി​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​സ്ഥി​തി​യു​ണ്ടാ​കും.​ ​പൊ​ലീ​സി​ന്റെ​ ​ലാ​ത്തി​ക്കും​ ​തോ​ക്കി​നും​ ​മു​ന്നി​ൽ​ ​പി​ന്തി​രി​ഞ്ഞ​ ​പാ​ര​മ്പ​ര്യം​ ​കോ​ൺ​ഗ്ര​സി​നി​ല്ലെ​ന്ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കാ​നി​റ​ങ്ങു​ന്ന​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ ​തി​രി​ച്ച​റി​യു​ന്ന​താ​ണ് ​ന​ല്ല​ത്.