
ഉദിയൻകുളങ്ങര: മഞ്ചവിളാകം ഗവൺമെന്റ് യു.പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന യൂണിറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ രഞ്ജു ആർ.എസ് സ്വാഗതമാശംസിച്ചു. ജില്ലാ കമ്മീഷണർ ഗൈഡ് സന്ധ്യ. എസ്, അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി ശ്രീരാജ്. എം.എസ്, പാറശാല ലോക്കൽ അസോസിയേഷൻ സെക്രട്ടറി രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഗൈഡ് ക്യാപ്റ്റൻ ദീപ. ആർ.വി നന്ദി പറഞ്ഞു.