തിരുവനന്തപുരം: എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലംവരെയും തിരിച്ചും സർവീസ് നടത്തുന്ന മെമുവിന് ഇന്നുമുതൽ ചോറ്റാനിക്കര, കാഞ്ഞിരമറ്റം, കടുത്തുരുത്തി, കുമാരനല്ലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. കൊവിഡ് മൂലം നിറുത്തിവച്ചിരുന്നതാണ് ഇൗ സ്റ്റോപ്പുകൾ. സേലത്തെ റെയിൽവേ പാലത്തിന്റെ നിർമ്മാണം മാറ്റിവച്ചതിനാൽ 23 മുതൽ 30 വരെ ഇൗ റൂട്ടിൽ ഏർപ്പെടുത്തിയിരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് എക്സ് പ്രസും എറണാകുളത്തുനിന്നുള്ള ബാംഗ്ളൂർ ഇന്റർസിറ്റിയും പതിവ് സമയങ്ങളിൽ സർവീസ് നടത്തും.