പൂവാർ: യുവതീയുവാക്കൾക്കായി 'കുടുംബം ജീവിതം പഠന സദസ് ' എന്ന പേരിൽ ചപ്പാത്ത് ശാന്തിഗ്രാം കൗൺസലിംഗ് ആൻഡ് ഗൈഡൻസ് സെന്റർ നടത്തുന്ന പഠനശിബിരം ഇന്ന് ആരംഭിക്കും. രാവിലെ 10ന് നെഹ്റു യുവകേന്ദ്ര സംഘടൻ സ്റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്രിൻ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് റിസോർസ് സെന്റർ മുൻ ഡയറക്ടർ ഡോ. ടി. സുന്ദരേശൻ നായർ, ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി, ഹെൽപ്പിംഗ് ഹാർട്സ് രക്ഷാധികാരി എസ്. ശ്രീലത ടീച്ചർ എന്നിവർ സംസാരിക്കും.
ഭാരത സർക്കാർ നെഹ്‌റു യുവ കേന്ദ്ര, എയ്ഞ്ചൽസ് മൈൻഡ് കെയർ, ഹെൽപ്പിംഗ് ഹാർട്സ് എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിൽ 24വരെ പരിശീലനം നടക്കും.
പഠനക്ലാസിന് ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്പെക്ട്രം സി.ഡി.സി ഡയറക്ടറുമായ ഡോ. എം.കെ.സി.നായർ, ജെ.സി.ഐ ഇന്റർനാഷണൽ ട്രെയിനറും, മനഃശാസ്ത്രജ്ഞനുമായ എസ്. സുരേഷ് കുമാർ, ജില്ലാ നോട്ടറി അഡ്വ.എ.ജെ. അഹമ്മദ് കബീർ, കൗൺസലിംഗ് സൈക്കോളജിസ്റ്റും പ്രാണാ കൗൺസലിംഗ് ആൻഡ് വെൽനസ് സെന്റർ സ്ഥാപകയുമായ തുഷാര, എയ്ഞ്ചൽസ് മൈൻഡ് കെയർ മുഖ്യകാര്യദർശി അജ്ഞലി പ്രസാദ്, സൈക്യാട്രി നഴ്സ് പ്രഭുജ കൈലാസ് എസ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകും. ഫോൺ: 8156980450.