
തിരുവനന്തപുരം: സംസ്ഥാന റോഡ് സുരക്ഷാ അതോറിട്ടിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ അവബോധ പരിപാടിക്ക് ഗവ., എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന 100 സ്‌കൂളുകൾക്കാണ് അവസരം. അപേക്ഷ കേരള റോഡ് സേഫ്ടി അതോറിറ്റി, ഫോർത്ത് ഫ്‌ളോർ, ട്രാൻസ് ടവർ, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695014 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: krsaoffice@gmail.com, 04712336369.