തിരുവനന്തപുരം: ഇനി മുതൽ 20 ഡ്യൂട്ടി ചെയ്യാത്തവർക്ക് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകും. 20 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പള ബിൽ തൊട്ടടുത്ത മാസം 5നു ശേഷമേ പരിഗണിക്കൂ. ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്നവർക്കെതിരെ ഈ നടപടിയില്ല.
ജീവനക്കാർ ഹാജരാകാത്തതു കാരണം പ്രതിദിനം 300 മുതൽ 350 സർവീസുകൾ വരെ മുടങ്ങുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് തീരുമാനമെന്ന് മാനേജ്മെന്റ് അറിയിച്ചു.