
തിരുവനന്തപുരം : നാഷണൽ സിവിൽ സർവീസ് ദിനത്തിൽ ഫോർ പീപ്പിൾ റിസർച്ചേഴ്സ് ഫോറം കളക്ടർ നവജ്യോത് ഖോസയെ ആദരിച്ചു.ഗവേഷക വിദ്യാർത്ഥികളുമായി അഡ്മനിസ്ട്രേറ്റീവ് മാനേജ്മെന്റ് ഇൻ-റിസർച്ചേഴ്സ് പെർസ്‌പെക്റ്റീവ് എന്ന വിഷയത്തിൽ കളക്ടർ സംവദിച്ചു. ഫോറം പ്രസിഡന്റ് ഡോ.രാജൻ,ജനറൽ സെക്രട്ടറി അഡ്വ.സി.പി.പ്രകാശ്, ആർ.പി.രാജേഷ്,ഡോ.കെ.രാമചന്ദ്രൻ,ഡോ.സനിത,ഗായത്രി എന്നിവർ നേതൃത്വം നൽകി. വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് 20 ഗവേഷകരും സോഷ്യൽ സയന്റിസ്റ്റുമാരും പങ്കെടുത്തു.