ചേരപ്പള്ളി : പെട്രോൾ,ഡീസൽ,മണ്ണെണ്ണ പാചകവാതകം,ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി പറണ്ടോട് കവലയിൽ സംഘടിപ്പിച്ച കൂട്ടായ്മ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റുമായ പുറുത്തിപ്പാറ സജീവ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിഅംഗവും സി.പി.ഐ പറണ്ടോട് ലോക്കൽ കമ്മിറ്റി അംഗവുമായ ഐത്തി സനൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ പറണ്ടോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐത്തി അശോകൻ,പുറുത്തിപ്പാറ ഷിജുസുധാകർ, ജി.സന്തോഷ്,മീനാങ്കൽ സന്തോഷ്,എം.കൃഷ്ണൻ,വത്സലകുമാരി,എം.എസ്.മനോഹരൻ,പൊട്ടൻചിറ വി.കെ.അരുൺ,ഷമീം പറണ്ടോട്,റിയാസ് പറണ്ടോട് എന്നിവർ പങ്കെടുത്തു.