padma

നെയ്യാറ്റിൻകര: കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് ആർ. പത്മകുമാറിന്റെ ഒന്നാം ചരമവാർഷികം സംഘടിപ്പിച്ചു. കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് എം.സി സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസ് ഫ്രാങ്ക്ളിൻ,അഡ്വ.മുഹിനുദ്ദീൻ,അഡ്വ.വിനോദ് സെൻ, സുമകുമാരി,ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്ര കുമാർ,ടൗൺ മണ്ഡലം പ്രസിഡന്റ് അഡ്വ.പി.സി പ്രതാപ്,ഡി.സി.സി അംഗങ്ങളായ മുഹമ്മദ് ഖാൻ,സുകുമാരൻ,ശൈലേന്ദ്ര കുമാർ,അസംഘടിത തൊഴിലാളി യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പത്താംകല്ല് സുഭാഷ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ്,പെൻഷണേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് റോയ്,കൗൺസിലർമാരായ അഡ്വ.എൽ.എസ്.ഷീല,വിൻസെന്റ്,ബ്ലോക്ക് ഭാരവാഹികളായ ഹക്കീം,ഗോപാലകൃഷ്ണൻ,കവളാകുളം സന്തോഷ്,കച്ചേരി ബൂത്ത് പ്രസിഡന്റ് പ്രവീൺ രാജ് എന്നിവർ പങ്കെടുത്തു.

സഹകരണ ജനാധിപത്യവേദി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ എൻ ശൈലേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആലുംമൂട് ജംഗ്ഷനിൽ എൻ.കെ. പത്മനാഭപിളള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാർ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.

മൂന്നു കല്ലിൻ മൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. മുഹിനുദീൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് നെയ്യാറ്റിൻകര അജിത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,എം.ആർ.സൈമൺ,മഞ്ചവിളാകം ജയകുമാർ , ചമ്പയിൽ ശശി, കവളാകുളം സന്തോഷ്,മണലൂർ ഗോപകുമാർ,ജയരാജ് തമ്പി,ബാലമുരളി,പത്താംകല്ല് സന്തോഷ്,ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.