photo1

പാലോട്: പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ആയിരം ഇതളുള്ള താമര സഹസ്രദളപത്മം പൂവിട്ടു. ചെടി മൊട്ടിട്ടാൽ 20 ദിവസത്തോളമെടുക്കും പൂവായി വിരിയാൻ. നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാദ്ധ്യാപിക റാണി ടീച്ചറുടെ കരകുളം ഏണിക്കര ഹരിതം നഗറിൽ ആരാദ്ധ്യ എന്ന വീട്ടിലാണ് സഹസ്രദളപത്മം കണ്ണിനും മനസിനും കുളിർമ്മയായി വിരിഞ്ഞു നിൽക്കുന്നത്.

ദേവീദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ വിരിയാറുള്ളൂ. വളരെ വലിപ്പമേറിയ ഇലകളാണ് മറ്റൊരു പ്രത്യേകത. കൂടാതെ അമരി താമര, ചുവപ്പ് താമര, മഞ്ഞ താമര, വെള്ള താമര എന്നീ ഇനങ്ങളും റാണി ടീച്ചറുടെ ടെറസിലെ വാട്ടർ ഗാർഡനിൽ പൂവിട്ട് നിൽക്കുന്ന കാഴ്ച കണ്ണിന് കുളിർമ്മയേകുന്നതാണ്.